യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ അധ്യാപിക മരിച്ചു
BY ajay G.A.G26 July 2018 9:20 AM GMT
X
ajay G.A.G26 July 2018 9:20 AM GMT
തിരൂപ്പൂര്‍ : യൂട്യൂബ് വീഡിയോകളിലൂടെ പഠിച്ച് പ്രസവം നടത്താനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ അധ്യാപികയായ യുവതി മരിച്ചു. ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു . തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. കാര്‍ത്തികേയന്റെ ഭാര്യ കൃതിക (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 22 നാണ് സംഭവം നടന്നത്്. സ്‌കൂള്‍ അധ്യാപികയായ കൃതികയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ ഒരു ബനിയന്‍ കമ്പനിയില്‍ ജീവനക്കാരനാണ്. ഇവര്‍ക്ക് മൂന്നു വയസുള്ള ഒരു പെണ്‍കുട്ടികൂടിയുണ്ട്. ഇത്തവണ പ്രസവം വീട്ടില്‍ത്തന്നെയാക്കാമെന്ന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ കണ്ടു.
പ്രസവം നടന്നുവെങ്കിലും പ്രസവത്തിനിടെ മറുപിള്ള പുറത്തുവരാത്തത് സങ്കീര്‍ണതകള്‍ക്കിടയാക്കുകയും അമിത രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിക്കുകയുമായിരുന്നു. പ്രകൃതിചികില്‍സകരായ പ്രവീണ്‍-ലാവണ്യ ദമ്പതികളുടെ ഉപദേശങ്ങള്‍ സ്വീകരിച്ചായിരുന്നു ഇവര്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കിയത്. പ്രസവം വീട്ടില്‍ത്തന്നെയാക്കാമെന്ന് ഉപദേശിച്ചതും ഇവരായിരുന്നുത്രേ. ലാവണ്യ പ്രസവിച്ചതും വീട്ടില്‍ത്തന്നെയായിരുന്നു എന്നത് ഇവരുടെ ആത്മവിശ്ാസം വര്‍ധിപ്പിച്ചു.
പ്രസവം വീട്ടില്‍ത്തന്നെയാക്കാനുള്ള ദമ്പതികളുടെ തീരുമാനത്തെത്തുടര്‍ന്ന് കൃതികയുടെ ഗര്‍ഭധാരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. 3.3 കിലോഗ്രാം തൂക്കവുമുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT