thrissur local

യുവാവ് കിണറ്റില്‍ മരിച്ച സംഭവം: അന്വേഷണം ഊര്‍ജിതം

കുന്നംകുളം: കടവല്ലൂര്‍ നടക്കുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
കടവല്ലൂര്‍ പാറപുറം പത്തായത്തിങ്കല്‍ മുഹമ്മദിന്റെ മകന്‍ സഫീര്‍ അബ്ദുല്ല(26) നെയാണ് മാര്‍ച്ച് 13 നു കടവല്ലുരിലെ സ്വകാര്യ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഫീര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കിണറിലെ ജലം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് തിരച്ചില്‍ നടത്തി.
നാല് മണിക്കൂറിലേറെ നീണ്ട തിരച്ചിലില്‍ സഫീര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് പറയുന്നു. എന്നാല്‍ നീന്തല്‍ വശമുള്ള സഫീര്‍ പടവുകളുള്ള കിണറില്‍ മുങ്ങി മരിക്കാനുള്ള സാഹചര്യം ബന്ധുക്കള്‍ തള്ളികളയുകയാണ്.
മാത്രമല്ല സഫീര്‍ അബ്ദുല്ലയുടെ തലയില്‍ പരിക്കേറ്റ പാടുകളുമുണ്ട്. മരണത്തിലെ ദുരൂഹത നീക്കാന്‍ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
കിണറില്‍ തിരച്ചില്‍ നടത്തുന്നത് കാണാന്‍ നാട്ടുകാരും, ബന്ധുക്കളുമുള്‍പടേ നിരവധി പേര്‍ എത്തിയിരുന്നു. അഡീഷണല്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. കുന്നംകുളം സി ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it