യുവാവിന് കുത്തേറ്റു

ഒല്ലൂര്‍: പുത്തൂരില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുത്തൂര്‍ നമ്പ്യാര്‍റോഡില്‍ ക്കൊട്ടിയാട്ടില്‍ മോഹനന്റെ മകന്‍ സരീതി(27)നാണ് കുത്തേറ്റത്. ബുധനാഴ്ച ഉച്ചയോടെ നമ്പ്യാര്‍ റോഡില്‍ വച്ചാണു സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരുമായ ആറംഗസംഘമാണ് ആക്രമണത്തിനു പിന്നിലെ ന്നാണു വിവരം. സരീത്തിനെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. സംഭവം സംബന്ധിച്ച് ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it