Kollam Local

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന്

കൊല്ലം: കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എംഎച്ച് ഷാരിയര്‍ ആവശ്യപ്പെട്ടു.കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആശ്രാമം ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ രമേശന്‍, ജില്ലാ സെക്രട്ടറി അരുണ്‍, എസ് സേവ്യര്‍, ജെ ജി ജ്യോത്സന, എസ് അനില്‍കുമാര്‍, എല്‍ മോനച്ചന്‍, കുണ്ടറ രാധാകൃഷ്ണന്‍, രാജേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it