യുവാക്കളെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘം
BY kasim kzm22 Dec 2017 4:14 AM GMT
kasim kzm22 Dec 2017 4:14 AM GMT
വൈപ്പിന്‍: ഞാറക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ഫോര്‍ട്ട്‌വൈപ്പിന്‍ സ്വദേശി പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍ (18) എന്നിവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത് ക്വട്ട്വേഷന്‍ സംഘമെന്ന് ഞാറക്കല്‍ പോലിസ് പറഞ്ഞു. നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
മാര്‍ഷലിന്റെ സഹോദരിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിരുന്ന ഞാറക്കല്‍ സ്വദേശിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കുറച്ചുനാള്‍ മുമ്പ് മാര്‍ഷല്‍ താക്കീത് ചെയ്യുകയും ഇത് കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നത്രേ. തുടര്‍ന്ന് പോലിസ് കേസായതോടെ രണ്ടു കൂട്ടുരുടേയും രക്ഷിതാക്കള്‍ സ്റ്റേഷനില്‍ എത്തി പ്രശ്‌നം പറഞ്ഞു തീര്‍ത്തു. എന്നാല്‍ വൈരാഗ്യം വിടാതെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഏല്‍പ്പിച്ച ക്വട്ടേഷന്‍ സംഘമാണ് മാര്‍ഷലിനെയും കൂട്ടുകാരനെയും ആക്രമിച്ചതെന്ന് പോലിസ് സൂചന നല്‍കി. പ്രതികള്‍ ഒളിവിലാണെന്ന് അന്വേഷണ ചുമതലയുള്ള ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ അറിയിച്ചു.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT