യുവതീ - യുവാക്കള്‍ക്ക് വിവാഹിതരാവാതെ ഒരുമിച്ച് താമസിക്കാം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ക്ക് വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വിവാഹം റദ്ദ് ചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള 20 വയസ്സുകാരിയായ യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുവതിക്ക് ഇഷ്ടമുള്ള ആരുടെകൂടെ വേണമെങ്കിലും ജീവിക്കാമെന്നും കോടതി പറഞ്ഞു.
വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന ബന്ധങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടതാണെന്നും ഇത് 2005ലെ ഗാര്‍ഹിക പീഡന നിയമത്തിനുള്ളില്‍ വരുന്നതാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹപ്രായമെത്തിയില്ലെന്നാരോപിച്ച് കേരള ഹൈക്കോടതി തുഷാരയെന്ന യുവതിയുമായുള്ള വിവാഹം റദ്ദ് ചെയ്തതിനെ ചോദ്യംചെയ്ത് പങ്കാളിയായ നന്ദകുമാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണു വിധി.
Next Story

RELATED STORIES

Share it