യുവതി പൊള്ളലേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
BY kasim kzm18 May 2018 3:42 AM GMT
kasim kzm18 May 2018 3:42 AM GMT
ചെറുതുരുത്തി: ദേശമംഗലത്തു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മരിച്ച റിനിയുടെ ഭര്‍ത്താവ് വെങ്കട എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു, അമ്മ കാളി എന്നിവരെയാണ് ക്രൈംബ്രാഞ്ച്, ചെറുതുരുത്തി പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷെല്‍ബി ഫ്രാന്‍സിസും ചെറുതുരുത്തി എസ്‌ഐ ശെയ്ഖ് അമീദും സംഘവുമാണ് ഇവരെ ദേശമംഗലം കൊണ്ടയൂരിലുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം ധനുവച്ചപുരം നെടിയന്‍കോട് വീട്ടില്‍ റൂബിയുടെ മകള്‍ റിനിക്ക് മാര്‍ച്ച് അഞ്ചിനാണു ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18ന് റിനി മരിക്കുകയും ചെയ്തു. റിനി സ്വയം മണ്ണെണ ഒഴിച്ച് തീക്കൊളുത്തിയതാണെന്നാണ് പോലിസിന്റെ മൊഴിയിലുള്ളത്. എന്നാല്‍ മകളുടെ മരണമൊഴി പോലിസ് തിരുത്തിയെന്നും റിനി മാധ്യമങ്ങള്‍ വഴി ആരോപിച്ചതോടെയാണു കേസിന് പുതിയ വഴിത്തിരിവുണ്ടായത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT