thiruvananthapuram local

യുവതിക്കുനേരെ ലൈംഗിക അതിക്രമം : പോലിസ് അന്വേഷണം ആരംഭിച്ചു



തിരുവനന്തപുരം: പ്ലാമൂട്ടുക്കട സ്വദേശിനിയായ യുവതിക്കുനേരെ കേസ് അന്വേഷണം നടത്തിയ രണ്ട് പോലീസുകാര്‍ ലൈംഗീക പീഡനം നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഐ.ജി മനോജ് അബ്രഹാമിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം യുവതിയുടെ വീട്ടിലെത്തി മൊഴി എടുത്തു ഡിവൈഎസ്പി, സിഐ രണ്ട് വനിത സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന അഞ്ചംഗസംഘത്തിനാണ് അന്വേഷണ ചുമതല. പാറശ്ശാല സിഐ യുടെ കീഴിലുള്ള പോലീസുകാര്‍ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്നതായി യുവതി പാറശ്ശാല സി ഐ യ്ക്കുനേരെ ആരോപണം ഉയര്‍ത്തിയിട്ടുള്ളത്. പൊഴിയൂര്‍ സ്റ്റേഷനില്‍ യുവതി പരാതിയുമായി പോയതറിഞ്ഞ് സിഐ വീട്ടിലെത്തി മര്‍ദ്ദിച്ചുവെന്ന് ഭര്‍ത്താവിനെ കടത്തിക്കൊണ്ടുപോയെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിനെ കള്ളക്കേസില്‍ കുരുക്കി മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെ സിഡി ഫയല്‍ ഹൈക്കോടതി വിളിച്ചുവരുത്തിയ കേസില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് തനിക്കുനേരെയുണ്ടായ അതിക്രമം പുറത്തുവരാതിരിക്കുവാനാണ് ഇതെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അതേസമയം കുറ്റാരോപിതരായ പോലീസുകാര്‍ യുവതിയുടെ വീടിന്റെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ ജോലി ചേയ്യുന്നത് കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ടവരെ ജില്ലയ്ക്ക് പുറത്തേയ്ക്ക്് മാറ്റി നിര്‍ത്തണമെന്ന് യുവതിയുടെ മാതാവ് കടൈവിള നല്ലൂര്‍വട്ടം സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഈ ആവശ്യം യുവതിയും അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.നെയ്യാറ്റിന്‍കര വനിതാഹെല്‍പ്പ് ലൈനിലെ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറും യുവതിയുടെ അയല്‍വാസിക്ക് അനുകൂലമായി അധികാര ദുര്‍വിനിയോഗം നടത്തുന്നതായി യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഉണ്ട്. ഏപ്രില്‍ 28ന് വൈകിട്ട് ആണ് യുവതി പീഡനത്തിന് ഇരയായതായി് പരാതിപ്പെടുന്നത്.
Next Story

RELATED STORIES

Share it