kannur local

യുവജനങ്ങള്‍ക്ക് ആവേശമായി പ്രകൃതിപഠന ക്യാംപ്

ഇരിട്ടി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ പ്രകൃതിപഠന സാഹസിക ക്യാംപ് 43 യുവതീ യുവാക്കള്‍ അടങ്ങിയ അംഗങ്ങള്‍ക്ക് നവ്യാനുഭവമായി. വനത്തിലൂടെ 12 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ ട്രക്കിങിനിടെ കണ്ട അപൂര്‍വയിനം വൃക്ഷങ്ങളും വന്യമൃഗങ്ങളും ചിത്രശലഭങ്ങളും കാഴ്ചയ്ക്ക് വിരുന്നായി.  കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാംപില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ടി റംല പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാംഗങ്ങള്‍ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ആറളം വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ മധുസൂദനന്‍ നായര്‍, സുശാന്ത്, റിയാസ് മാങ്ങാട് ക്ലാസെടുത്തു. ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫിസര്‍ പി പ്രണിത, യുവജനക്ഷേമ കോ -ഓഡിനേറ്റര്‍ ചിത്രകുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it