യുപി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം
BY Jesla JSL7 Jan 2018 12:55 PM GMT
X
Jesla JSL7 Jan 2018 12:55 PM GMT
ലക്‌നോ: വിലക്കുറവിനെതിരേ ശക്തമായ പ്രതിഷേധവുമായി യുപിയിലെ ഉരുളക്കിഴങ്ങു കര്‍ഷകര്‍. ഉത്തര്‍പ്രദേശ് നിയമസഭയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട ഒരു സബ് ഇന്‍സ്‌പെക്ടറേയും നാല് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചാണ് നടപടി.
നൂറുകിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില നിശ്ചയിച്ചതാണ് പ്രതിഷേധം ശക്തമാക്കിയത്. താങ്ങുവില ആയിരം രൂപയാക്കണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള വിധാന്‍ സഭാ മാര്‍ഗ്, കാളിദാസ് മാര്‍ഗ് എന്നിവിടങ്ങളില്‍ ഇരുട്ടിന്റെയും മഞ്ഞിന്റെയും മറപറ്റിയാണ് കര്‍ഷകര്‍ കടന്നത്. ഇരു പാതകളിലും ഇവര്‍ വലിച്ചെറിഞ്ഞ നൂറുകണക്കിനു ഉരുളക്കിഴങ്ങുകള്‍ വാഹനങ്ങള്‍ കയറി ചതഞ്ഞരഞ്ഞ് വൃത്തികേടാവുകയും ചെയ്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT