യുപിയില്‍ കനത്ത മഴ; 27 പേര്‍ മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ 27 പേര്‍ മരിച്ചു. വ്യാഴാഴ്ച മുതല്‍ പെയ്ത കനത്ത മഴയിലാണ് ഇത്രയും പേര്‍ മരിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആഗ്രയില്‍ അഞ്ചുപേരും മെയിന്‍പുരിയില്‍ നാലുപേരും മരിച്ചു. മുസഫര്‍നഗര്‍, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും മീറത്ത്, ബറേലി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കാണ്‍പൂര്‍ ദെഹാത്ത്, മഥുര, ഗാസിയാബാദ്, ഹാപൂര്‍, ജാന്‍സി, റായ്ബറേലി, ജലാവുന്‍, ജാവുന്‍പൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.
Next Story

RELATED STORIES

Share it