Idukki local

യുഡിഎഫ് അംഗങ്ങള്‍ ഹാജരായില്ല; അടിമാലിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടന്‍

അടിമാലി: അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷമായി. യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളുടെ അവഗണനയിലും അഴിമതിയിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, സ്വതന്ത്ര അംഗങ്ങളായ വൈസ് പ്രസിഡന്റ് ബിനു ചോപ്ര, സ്ഥിരം സമിതിയംഗം ദീപ രാജീവ് എന്നിവര്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫിന് പിന്തുണ നല്‍കി.
പ്രസിഡന്റ് സ്മിത മുനിസ്വാമി എല്ലാ സ്ഥാനങ്ങളും രാജിവച്ച് എല്‍ഡിഎഫ് നയങ്ങള്‍ ക്ക് പിന്തുണ നല്‍കി. നേരത്തേ തന്നെ മറ്റൊരു സ്വതന്ത്ര അംഗമായ എം പി വര്‍ഗീ സ് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും അവിശ്വാസം പ്രമേയ നോട്ടീസില്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സ്ഥിതിയ നുസരിച്ച് നിലവിലുള്ള 20 അംഗങ്ങളില്‍ 13 പേരുടെ ഭൂരിപക്ഷമുണ്ട്. സിപിഎം 7, സിപിഐ 1, എന്‍സിപി 2, സിപിഎം സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് എല്‍ഡിഎഫ് കക്ഷിനില.
ഇന്നലെ രാവിലെ 11ഓടെ എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നെങ്കിലും യുഡിഎഫ് അംഗങ്ങള്‍ ഹാജരായില്ല. രാജിവച്ച പ്രസിഡന്റ് സ്മിത മുനിസ്വാമിക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കുമൊപ്പമാണ് പഞ്ചായത്തില്‍ എത്തിയത്. തുടര്‍ന്ന് കീഴ്‌വഴക്കമനുസരിച്ച് വൈസ് പ്രസിഡന്റ് ബിനു ചോപ്ര താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
Next Story

RELATED STORIES

Share it