World

യുഎസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി റഷ്യന്‍ ഹാക്കര്‍മാര്‍

വാഷിങ്ടന്‍: യുഎസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി റഷ്യന്‍ ഹാക്കര്‍മാര്‍. യുഎസിന്റെ സൈബര്‍ പ്രതിരോധത്തിന്റെ പിഴവ് ഉപയോഗപ്പെടുത്തിയാണു  ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സൈനിക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, സ്‌റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍, തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരില്‍ നിന്നാണു വിവരങ്ങള്‍ ചോര്‍ത്തിയതെന്നു അസോഷ്യേറ്റഡ് പ്രസ് (എപി) റിപോര്‍ട്ട് ചെയ്തു.  ചോര്‍ത്തിയ രഹസ്യങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമായിട്ടില്ല. “ഫാന്‍സി ബെയര്‍’ എന്നറിയപ്പെടുന്ന ഹാക്കര്‍ സംഘമാണു സൈബര്‍ മോഷണത്തിനു പിന്നില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടതും ഇതേ ഹാക്കര്‍മാരാണ്. 87 പേരില്‍ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തില്‍ അഗ്രഗണ്യരാണ്.  ്രയുഎസ് ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി കമ്പനി സെക്യുര്‍വര്‍ക്‌സ് ശേഖരിച്ച 19,000 സൈബര്‍ ഫിഷിങ് ഡാറ്റയില്‍ നിന്നാണ് എപി “ഫാന്‍സി ബിയറി’ന്റെ ആക്രമണ വിവരങ്ങള്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it