World

യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി; ഇന്ത്യയെ കുറ്റപ്പെടുത്തി ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 100 ശതമാനം നികുതിയേര്‍പ്പെടുത്തിയ ഇന്ത്യ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തയാഴ്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായും ചര്‍ച്ചനടക്കാനിരിക്കെയാണ് ട്രംപിന്റെ വിമര്‍ശനം. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നയത്തെ അദ്ദേഹം ന്യായീകരിച്ചു. ചൈന, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പകരംവീട്ടുകയാണെന്നും യുഎസിനെ എല്ലാവരും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി വ്യാപാരത്തില്‍ 500 ബില്യണ്‍ യുഎസ് ഡോളര്‍ യുഎസിന് നഷ്ടമായി, യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരത്തില്‍ 151 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമായി. ഇത് കൃഷിക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി തീരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it