World

യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ

സോള്‍: യുഎസുമായി ചര്‍ച്ചയ്ക്ക് ഉത്തര കൊറിയ താല്‍പര്യം പ്രകടിപ്പിച്ചതായി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്ലു ഹൗസില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ് ഇന്നുമായി ഉത്തര കൊറിയന്‍ ജനറല്‍ കിങ് യോങ് കോള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുപോലെ യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചു.
അതേസയമം യുഎസിന്റെ പുതിയ ഉപരോധത്തെ ഉത്തര കൊറിയ രൂക്ഷമായി വിമര്‍ശിച്ചു. യുഎസിന്റെ യുദ്ധ പ്രഖ്യാപനമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉത്തര കൊറിയയോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കാനാണ് യുഎസ് ശ്രമിക്കുന്നതെങ്കില്‍ അതിന് പകരംവീട്ടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തര കൊറിയക്കെതിരേ ശക്തമായ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നടപടികള്‍ ഫലവത്തായില്ലെങ്കില്‍ തങ്ങള്‍ രണ്ടാംഘട്ട നടപടികളിലേക്കു നീങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Next Story

RELATED STORIES

Share it