World

യുഎസില്‍ ഇന്ത്യന്‍ വംശജന്റെ പൗരത്വം അസാധുവാക്കി

വാഷിങ്ടണ്‍: കുടിയേറ്റത്തിനായി കൃത്രിമമായ രേഖകള്‍ ചമച്ചെന്നാരോപിച്ച് ഇന്ത്യന്‍ വംശജന്റെ യുഎസ് പൗരത്വം അസാധുവാക്കി. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യമായാണ് പൗരത്വം അസാധുവാക്കുന്ന നടപടികള്‍ ഉണ്ടാവുന്നത്.
ന്യൂജഴ്‌സിയിലെ കാര്‍ട്ടറെറ്റില്‍ താമസിക്കുന്ന ബല്‍ജിന്ദര്‍ സിങി(43)ന്റെ ഗ്രീന്‍കാര്‍ഡാണ് റദ്ദായത്. 2006ല്‍ യുഎസ് പൗരയെ വിവാഹം ചെയ്തതോടെയാണ് ബാല്‍ജിന്ദറിന് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത്.
1991ല്‍ ആണ് ഇയാള്‍ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആദ്യം എത്തുന്നത്. മതിയായ യാത്രാരേഖകള്‍ ബാല്‍ജിന്ദറിന്റെ പക്കല്‍ ഇല്ലായിരുന്നെന്നും ധാവിന്ദര്‍ സിങ് എന്നാണ് അന്ന് പേര് നല്‍കിയതെന്നും യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കൃത്രിമം നടത്തിയെന്ന കേസില്‍ കോടതി വാദം കേള്‍ക്കുകയും 1992ല്‍ ഇയാളെ നാടുകടത്താന്‍  ഉത്തരവിടുകയും ചെയ്തു.എന്നാല്‍ ബാല്‍ജിന്ദര്‍ സിങ് എന്ന പേരില്‍ ഇയാള്‍ വീണ്ടും യുഎസില്‍ എത്തുകയായിരുന്നു. കഴിഞ്ഞ സപ്തംബറിലാണ് ഇയാള്‍ക്കെതിരേ വീണ്ടും പരാതിയുയര്‍ന്നത്.
Next Story

RELATED STORIES

Share it