യുഎഇയില്‍ അപകടങ്ങളുടെ പടമെടുത്താല്‍ പിഴ 30 ലക്ഷം

അബൂദബി: വാഹനാപകടം അടക്കമുള്ള വിവിധ അപകടങ്ങളുടെ പടം പിടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ 30 ലക്ഷം രൂപയ്ക്ക് തുല്യമായ ഒന്നര ലക്ഷം ദിര്‍ഹം പിഴ. അപകടസ്ഥലങ്ങളില്‍ പടംപിടിക്കുന്നത് കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പോലിസിനും തടസ്സം സൃഷ്ടിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് അബൂദബി പോലിസിന്റെ ട്രാഫിക് പെട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി വ്യക്തമാക്കി.
പടംപിടിക്കുന്നവര്‍ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുകയും ചെയ്യുന്നത് കാരണം രോഗി ഗുരുതരാവസ്ഥയിലായി മരണംപോലും സംഭവിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയാണെങ്കില്‍ ഒന്നരലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം തടവും അനുഭവിക്കേണ്ടിവരും.
അപകടം കാണാന്‍ വേണ്ടി ഗതാഗതതടസ്സം സൃഷ്ടിക്കുന്ന ഡ്രൈവര്‍മാരും 1000 ദിര്‍ഹം പിഴനല്‍കേണ്ടിവരും.
Next Story

RELATED STORIES

Share it