malappuram local

യാത്രാദുരിതം അവസാനിക്കുന്നു; ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സമര്‍പ്പണം 22ന്‌

കോട്ടക്കല്‍: കോട്ടക്കല്‍ നിവാസികളുടെ യാത്ര സൗകര്യവും ചങ്കുവെട്ടി ഭാഗത്തെ ഗതാഗതക്കുരുക്കിനു പരിഹാരമായുള്ള വണ്‍വെ സിസ്റ്റവും കണക്കിലെടുത്ത് കോട്ടക്കല്‍ മുനിസിപ്പാലിറ്റി, ട്രാഫിക് റഗുലൈറ്ററി കമ്മിറ്റി, പോലിസ് എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ച് റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റി നാലു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ( ചങ്കുവെട്ടി, ആര്യവൈദ്യശാലക്ക് സമീപം, രജിസ്ട്രാര്‍ ഓഫിസ് പരിസരം, കോട്ടക്കല്‍ നഴ്‌സിങ് ഹോം പരിസരം), സ്റ്റോപ്പ് ആന്റ് പ്രോസീഡ് ബോര്‍ഡുകള്‍, സൈന്‍ ബോര്‍ഡുകള്‍, ഡിവൈഡറുകള്‍  എന്നിവയുടെ നിര്‍മാണം പൂര്‍ത്തികരിച്ചുവരുന്നു.
22 നു രാവിലെ 10ന് കോട്ടക്കല്‍ മലപ്പുറം റോഡില്‍  ചങ്കുവെട്ടിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഉദ്ഘാടന വേദി. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍  കെ കെ നാസര്‍ അധ്യക്ഷത വഹിക്കും. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആദ്യ കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്യും.
പിഡബ്ലിയുഡി റോഡുകളും പാലങ്ങളും എക്‌സി എന്‍ജിനിയര്‍ എസ് ഹാരിസ്, മലപ്പുറം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ സി മാണി, കോട്ടക്കല്‍ എസ് ഐ റിയാസ് ചാക്കീരി എന്നിവര്‍ തുടര്‍ന്നുള്ള മൂന്ന് ഷെല്‍ട്ടറുകള്‍ യാത്രക്കാര്‍ക്കായി സമര്‍പ്പിക്കും. കോട്ടക്കല്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ സബീര്‍, സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it