World

യമന്‍: പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ വ്യോമാക്രമണം; ആറു മരണം

സന്‍ആ: യമനില്‍ വിമത നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരിയിലെ പ്രസിഡന്‍ഷ്യല്‍ ഓഫിസ് ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് നിരവധി തവണ വ്യോമാക്രമണമുണ്ടായതെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ആക്രമണത്തിനു പിന്നില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണെന്നു വിമത നിയന്ത്രണത്തിലുള്ള അല്‍ മസിറ ടെലിവിഷന്‍ കുറ്റപ്പെടുത്തി. ഹൂഥി വിമതര്‍ ഭരണപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, ദക്ഷിണ സൗദിയിലെ ജനവാസ മേഖലയിലേക്ക് ഹൂഥികള്‍ തൊടുത്ത മിസൈല്‍ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. വടക്കന്‍ യമനില്‍ നിന്നു വിക്ഷേപിച്ച റോക്കറ്റുകളാണ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തത്.
Next Story

RELATED STORIES

Share it