kozhikode local

യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പേരാമ്പ്ര: അന്താരാഷ്ട്ര നിലവാര സൗകര്യത്തോടെ സ്ഥാപിച്ചതെന്നു കൊട്ടിഘോഷിച്ചു ചക്കിട്ടപാറയിലെ മുതുകാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച പേരാമ്പ്ര ഗവ. ഐടിഐ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നു. അടുത്തിടെ പരിശീലനത്തിനും പഠനത്തിനുമായി എത്തിച്ച കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളും യന്ത്രങ്ങളും ഫര്‍ണീച്ചറുകളും സൂക്ഷിക്കാന്‍ ഷെല്‍ട്ടറുകളില്ലാതെ വെയിലും മഴയും മഞ്ഞുമേറ്റ് കോമ്പൗണ്ടില്‍ തുറസായ സ്ഥലത്ത് നശിക്കുകയാണ്.
30 ലക്ഷം രൂപ വിലവരുന്ന കൊയ്ത്ത് യന്ത്രവും ഇതില്‍പെടും. മറ്റ് ഐടിഐ കളിലില്ലാത്ത ഉപകരണങ്ങളാണിത്. വിവിധ ഭാഗങ്ങളായെത്തിച്ച ഓരോ യന്ത്ര ഘടകവും കൂട്ടിയോജിപ്പിച്ചത് സ്ഥാപന കോമ്പൗണ്ടില്‍ വെച്ചാണ്. ഇതിനി സ്ഥാനത്തു നിന്നു നീക്കാനാവില്ല. വലിയ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അതിന്റെ സ്ഥാനത്തു ഷെല്‍ട്ടര്‍ അനിവാര്യമാണ്. ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണു അന്താരാഷ്ട്ര നിലവാരമുണ്ടെന്നു ചിലര്‍ കൊട്ടിഘോഷിക്കുന്ന ഐടിഐ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷം ഒന്നായെങ്കിലും ഇതുവരെ ചില്ലിക്കാശു പോലും വാടകയിനത്തില്‍ കിട്ടിയിട്ടില്ലെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. വാടക നല്‍കേണ്ടത് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്താണ്.
ഇതിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും നടപടി പൂര്‍ത്തിയാക്കി ഇത് ലഭിച്ചാല്‍ മാത്രമേ വാടക നല്‍കാനാവുകയുള്ളൂയെന്നാണു പഞ്ചായത്തധികൃതരുടെ നിലപാട്. അതേ സമയം ഐടിഐ സ്ഥാപിക്കാന്‍ മുതുകാട്ടില്‍ നിര്‍ദ്ദേശിച്ച 10 ഏക്കര്‍ സര്‍ക്കാര്‍ വകുപ്പു സ്ഥലം വിട്ടു കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന സൂചനയും ഇതിനിടയില്‍ ലഭിക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണിത്. ഐടിഐയില്‍ വരും വര്‍ഷം മൂന്നു ബാച്ചു കൂടി തുടങ്ങാന്‍ പദ്ധതി തയ്യാറാക്കി വരുന്ന സാഹചര്യത്തില്‍ സ്ഥലപരിമിതി അന്താരാഷ്ട്ര നിലവാരമുണ്ടെന്നു പറയുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്.
Next Story

RELATED STORIES

Share it