മൗസിലില്‍ ഇറാഖി സേന ആക്രമണം തുടങ്ങി
BY fousiya sidheek19 Jun 2017 5:44 AM GMT
fousiya sidheek19 Jun 2017 5:44 AM GMT
ബഗ്ദാദ്: സായുധസംഘമായ ഐഎസിന്റെ ഇറാഖിലെ അവസാന ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മൗസിലിലെ പഴയ നഗരത്തില്‍ ഇറാഖി സേന ആക്രമണം ശക്തമാക്കി. നഗരത്തിന്റെ ഇരു ഭാഗങ്ങളില്‍ നിന്നായി നടത്തുന്ന സൈനിക നടപടിയില്‍ പടിഞ്ഞാറന്‍ മേഖലയില്‍നിന്നു ഇറാഖി പ്രത്യേക സേനയും തെക്കന്‍ ഭാഗങ്ങളില്‍ ഫെഡറല്‍ പോലിസിന്റെ നേതൃത്വത്തിലുമാണ് ആക്രമണം. എന്നാല്‍, മേഖലയിലെ ഐഎസ് അംഗസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് സൈന്യം അറിയിച്ചു.സാധാരണക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം സാധാരണക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍. അതേസമയം, പടിഞ്ഞാറന്‍ മൗസിലില്‍ രണ്ടാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിലും റോക്കറ്റ് ആക്രമണത്തിലും 230 പേര് കൊല്ലപ്പെട്ടതായി യുഎന്‍ റിപോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര് ഇതിനകം തങ്ങളുടെ വാസകേന്ദ്രങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT