മോഹന്‍ലാലിനെ പിന്തുണച്ച് സിനിമാ സംഘടനകള്‍
BY afsal ph aph24 July 2018 12:18 PM GMT
X
afsal ph aph24 July 2018 12:18 PM GMT
തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരത്തിന് പിന്തുണയുമായി സിനിമാ സംഘടനകള്‍. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, ഫിലിം ഡിസിട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിലിം എക്സിബിറ്റേഴ്സ് യൂനിയന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാത്ത ഒരാളെ ഒഴിവാക്കാന്‍ നിവേദനം സമര്‍പ്പിക്കുന്ന തരത്തില്‍ മോഹന്‍ലാലിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ് ചിലരെന്നും കത്തില്‍ പറയുന്നു.
105 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടു നല്കിയ കത്തില്‍ ഒന്നാം പേരുകാരനായ പ്രകാശ് രാജടക്കം പലരും തങ്ങളുടെ യഥാര്‍ത്ഥ നിലപാട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല കത്ത് പുറത്തു വിട്ടിരിക്കുന്നതെന്നാണ് പ്രകാശ് രാജ് പറയുന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരായ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തില്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT