kozhikode local

മോഷണ പരമ്പര; പ്രതികള്‍ പിടിയില്‍

ഫറോക്ക്: മോഷണ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മാത്തോട്ടം ജംഷീദ് എന്ന ഇഞ്ചില്‍ (28), മാറാട് ഷഫീഖ് എന്ന അപ്പായി (29) എന്നിവരെയാണ് കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌കോഡും നല്ലളം പോലിസും ചേര്‍ന്ന് പിടികൂടിയത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 18ഓളം മാല പിടിച്ച് പിറിച്ച കേസിലെ പ്രതികളാണിവര്‍. കഴിഞ്ഞ ഫെബ്രുവരി 26ന് കടലുണ്ടി സ്വദേശിയായ വിട്ടമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതികളിലൊരാളായ ജംഷീദിനെ നാട്ടുകാര്‍ പിടികൂടി നല്ലളം പോലിസില്‍ ഏല്‍പിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൂട്ടു പ്രതി ഷാഫിയെ നല്ലളം എസ്‌ഐ കൈലാസ്‌നാഥ് പിടികൂടുന്നത്.
കോഴിക്കോട് ടൗണ്‍ കേന്ദ്രീകരിച്ച് അടുത്ത കാലത്തായി പിടിച്ച്പറി റിപോര്‍ട്ട് ചെയ്തതില്‍ സൗത്ത് എസി അബുള്‍ റസാഖിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം സംഘം രൂപികരിച്ച് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പന്നിയങ്കര, മെഡിക്കല്‍ കോളജ്, ടൗണ്‍, വെള്ളയില്‍, നടക്കാവ്, നല്ലളം, എന്നി സ്റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളില്‍ നിന്ന് പതിനെട്ടോളം മാലകള്‍ തട്ടിപ്പറിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. നല്ലളം ജയന്തി റോഡില്‍ നിന്ന് യുവതിയുടെ ഒന്നര പവന്‍ മാല , പി കെ സ്റ്റില്‍, കൊളത്തറയില്‍ വച്ച്, പന്നിയങ്കര  മൈത്രി റോഡില്‍ വച്ച്, ജനുവരിയില്‍ കല്ലായി ഗണപത് സ്‌കൂളിനു മുന്നില്‍ വച്ച് യുവതിയുടെ കഴുത്തില്‍ നിന്ന് 2 സ്വര്‍ണ ചെയിന്‍, ഗുരുതിക്കാവ് അമ്പലത്തിനടുത്ത് വച്ച് സ്വര്‍ണമാല, നവംബറില്‍ പൂഴിച്ചിറ റോഡില്‍ വച്ച് സ്വര്‍ണ്ണമാല, ഡിസംബറില്‍ പാലാട്ട് നഗറില്‍ വച്ച് പന്നിയങ്കര പോസ്റ്റ് ഓഫിസിലെ ജീവനക്കാരിയുടെ സ്വര്‍ണമാല, ഫെബ്രുവരിയില്‍ മൈത്രി റോഡില്‍ വച്ച് യുവതിയുടെ സ്വര്‍ണ്ണമാല, കണ്ണഞ്ചേരി വിദ്യാലയത്തിനു സമീപം വച്ച് യുവതി യുടെ സ്വര്‍ണമാല, വെള്ളയില്‍ ആറാം ഗേറ്റിനു സമീപം വച്ച് സ്വര്‍ണ്ണമാല, എരഞ്ഞപ്പാലം ആശിര്‍ വാദിനടുത്ത് വച്ച് സ്വര്‍ണ്ണ മാല, മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലെ വളയനാട് ക്ഷേത്രത്തിനടുത്ത് വച്ച് സ്വര്‍ണ്ണമാല പൊട്ടിച്ചോടിയത് ഈ രണ്ടംഗ സംഘമാണെന്ന് പോലിസ് പറഞ്ഞു.
ബ്രൊണ്‍ഷുഗര്‍, കഞ്ചാവ്, മയക്ക് ഗുളികകള്‍ക്കു അടിമകളായ പ്രതികള്‍ മുംബൈ, ഗോവ, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഉല്ലാസയാത്ര നടത്തുകയും ലഹരി ഉപയോഗവും പതിവ്. ഇഞ്ചില്‍ ജംഷീദ് ഇതിന് മുമ്പ് നഗരത്തിലെ എട്ടോളം ഭവനഭേദന കേസുകളിലും പതിനഞ്ചോളം ഇരുചക്രവാഹന മോഷണത്തിലും ശിക്ഷ അനുഭവിച്ചാളാണ്. അപ്പായി മയക്ക് മരുന്ന് കേസില്‍ ഉള്‍പെട്ടിട്ടുമുണ്ട്.
Next Story

RELATED STORIES

Share it