Alappuzha local

മോഷണം വര്‍ധിക്കുന്നു; വീട്ടമ്മയുടെ മാല കവര്‍ന്നു

അരൂര്‍: അരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചന്തിരൂര്‍ പ്രദേശങ്ങളില്‍ മോഷണ സംഘം വിലസുന്നു. വിവിരം അറിഞ്ഞ് പോലിസ് എത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ചന്തിരൂര്‍ പള്ളിയമ്പലം പ്രദേശത്തുള്ള മഠത്തിമ്പറമ്പ്, വാലേപറമ്പ്, മേഴ്‌സി സ്‌ക്കൂളിനു പിന്‍ഭാഗത്തുള്ള വെളീപ്പറമ്പ്, ഓതിക്കന്‍ പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം ശ്രമം നടന്നത്. ചന്തിരൂര്‍ പള്ളിയമ്പലം മഠത്തിപ്പറമ്പ്  മാധവന്റെ ഭാര്യ കൗസല്യ (80) യുടെ താലിമാല മോഷ്ടിച്ചു. വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.  ബഹളം വച്ചതിനെ തുടര്‍ന്ന്  മോഷ്ടാക്കള്‍ ഓടി മറഞ്ഞു. പടിഞ്ഞാറെ വാലേപറമ്പില്‍ സന്തോഷിന്റെ വീട്ടിന്റെ വാതിലില്‍ മുട്ടി എങ്കിലും ബഹളം വച്ചതിനെ തുടര്‍ന്ന്  മോഷ്ടാക്കള്‍ ഓടി മറഞ്ഞു. ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിനു പിന്‍ഭാഗത്ത് താമസിക്കുന്ന വെളീപ്പറമ്പില്‍ ഗഫൂര്‍, ഓതിക്കന്‍ പറമ്പില്‍ ബഷീര്‍ എന്നിവിടങ്ങളില്‍ മോഷ്ടാക്കള്‍ എത്തിയെങ്കിലും അകത്ത് കയറാനായില്ല. ഗഫൂറിന്റെ വീടിന്റെ പിന്‍ഭാഗത്തുകൂടി കയറുന്നതിനായി പിന്നിലെ ബള്‍ബ് ഊരിയെങ്കിലും ആളനക്കം ഉണ്ടായിരുന്നതിനാല്‍ ഓടി രക്ഷപെട്ടു. ഇതര സംസ്ഥാനക്കാരാണ് മോഷണശ്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.  അരൂര്‍ എസ്‌ഐ മനോജ് ഉള്‍പ്പടെയുള്ള അഞ്ച് അംഗ പോലിസ് സംഘവും പതിനഞ്ച് അംഗ നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തെങ്കിലും മോഷ്ടാക്കളെ കിട്ടിയില്ല. കഴിഞ്ഞ ദിവസം ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കുളിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ്  ഹോട്ടലില്‍നിന്ന് മോഷ്ടാക്കള്‍ പണം അപഹരിച്ചു. പോലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it