മോയിന്‍കുട്ടി വൈദ്യര് യുഗപ്രഭാവനായ കവി: എസ് വെങ്കിടാചലം
BY kasim kzm29 Dec 2017 3:39 AM GMT
kasim kzm29 Dec 2017 3:39 AM GMT
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര് ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എസ് വെങ്കിടാചലം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് വൈദ്യര് കൃതികളുടെ പഠന മേഖലയിലേക്ക് ഇന്നും യുവ തലമുറ കടന്നുവരുന്നത്. വൈദ്യര് മഹോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍- ബഹുവിധ വായന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസയ്ന്‍ അധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഡോ. ലിസി മാത്യു, ഡോ. വി ഹിക്മത്തുല്ല, ഷെറിന്, നൗഫല്‍, സലാം തറമ്മല്‍ സംസാരിച്ചു. അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ വെള്ളയില്‍ അധ്യക്ഷതവഹിച്ചു. പാട്ടിമ്പം-പാടിപ്പതിഞ്ഞ പാട്ടുകാരുടെ കൂട്ടുചേരല് ഫാരിഷാഖാന് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്മാന് ടി കെ ഹംസ അധ്യക്ഷതവഹിച്ചു. അക്കാദമി അംഗം പക്കര്‍ പന്നൂര്, അക്കാദമി ജോ. സെക്രട്ടറി ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ സംസാരിച്ചു. വൈദ്യര് മഹോല്‍സവത്തിന്റെ ആറാം ദിവസമായ ഇന്ന് 10ന് മലയാള കാവ്യപാരമ്പര്യം സെമിനാര്‍ നടക്കും.
Next Story
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT