kozhikode local

മോദി ജനങ്ങളെ ഒന്നായി കാണാന്‍ സാധിക്കാത്ത പ്രധാനമന്ത്രി: കെ ശങ്കരനാരായണന്‍

കോഴിക്കോട്: ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണാന്‍ സാധിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. സി എച്ച് വിചാരവേദി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണവും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുക്കള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന വികാരമാണ് മോദിയേയും കൂട്ടരേയും ഭരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിച്ചിട്ടല്ല മോദി പ്രധാനമന്ത്രിയായത്. കാരുണ്യ ലോട്ടറി അടിക്കുന്നതുപോലെ കിട്ടിയതാണ് അദ്ദേഹത്തിന് പ്രധാന മന്ത്രിപദം. ഇന്ത്യന്‍ ജനാധിപത്യം ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട ഒരുകാലം മുമ്പ് ഉണ്ടായിട്ടില്ല. നെഹ്‌റുവിനേയും അംബേദ്കറേയും പോലുള്ളവര്‍ രൂപപ്പെടുത്തിയ ഇന്ത്യയുടെ ജനാധിപത്യ- മതേതര സങ്കല്‍പങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. വലിയ അപകടത്തിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ തകിടം മറിക്കുകയാണ് മോദി സര്‍ക്കാര്‍.  ഇന്ത്യ അനുഭവിക്കുകയാണ്. 124 രാജ്യങ്ങള്‍ ഇതിനകം ജിഎസ്ടി നടപ്പാക്കി. ഇതില്‍ മിക്കവയും പരാജയമാണെന്ന്് വ്യക്തമായി വരികയാണ്. മറ്റൊരു പരിഷ്‌കാരമായ നോട്ട് നിരോധനത്തിന്റെ പൊള്ളത്തരവും വെളിവായിവരുന്നു. നിരോധിച്ച ആയിരം രൂപയുടെ കറന്‍സി ഇപ്പോഴും നാട്ടില്‍ ഭ്രാന്തന്‍മാരെപോലെ അലഞ്ഞു തിരിയുന്നുണ്ട്. പുതിയ രണ്ടായിരത്തിന്റെ വ്യാജ കറന്‍സിയും രംഗത്തുവന്നുകഴിഞ്ഞു. ഇത്രയൊക്കെയായിട്ടും ലോകസഞ്ചാരം നടത്തുകയാണ് മോദി. ഇത്രമാത്രം ലോകയാത്ര നടത്തിയ പ്രധാനമന്ത്രി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.  മോദി ഇന്ത്യ ഭരിക്കുമ്പോഴാണ് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന്റെ മഹത്വം തിരിച്ചറിയുന്നതെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ഇ അഹമ്മദ് സ്മാരക അവാര്‍ഡ് ചടങ്ങില്‍ വെച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. എം പി അബ്ദുസ്സമദ് സമദാനി ആമുഖ പ്രഭാഷണം നടത്തി. സി എച്ച് വിചാരവേദി പ്രസിഡന്റ്് സഫ അലവി അധ്യക്ഷനായി. അഡ്വ. പി എം സുരേഷ്ബാബു, നവാസ് പൂനൂര്‍, സി മോയിന്‍കുട്ടി, അഡ്വ.ടി സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, അഡ്വ. വി എസ് ഉസ്മാന്‍കോയ, കെ അബൂബക്കര്‍, പി ഇസ്മാഈല്‍, എം വി കുഞ്ഞാമു സംസാരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.
Next Story

RELATED STORIES

Share it