Flash News

മോദിയുടെ ജയ്പൂര്‍ റാലിക്ക് യാത്രാ ചിലവ് മാത്രം 7.23കോടി

മോദിയുടെ ജയ്പൂര്‍ റാലിക്ക് യാത്രാ ചിലവ് മാത്രം  7.23കോടി
X
[caption id="attachment_395665" align="alignnone" width="669"] പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, നല്ലത് മാത്രം പറയാന്‍ കര്‍ഷകരെ ഉപദേശിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍[/caption]

ജയ്പൂര്‍:ജൂലൈ എഴിന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന മോദിയുടെ റാലിക്ക് യാത്രാ ചിലവിനായി മാത്രം 7.23 കോടിയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ചിലവാക്കുന്നത്.പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണത്തിനും താമസത്തിനുമുള്ള ചിലവ് കൂടാതെയാണിത്. 5,576 ബസുകളാണ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി അനുവദിച്ചത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉപഭോക്താക്കളായ 2.5 ലക്ഷം ആളുകളെയാണ് മോദി ഈ പരിപാടിയില്‍ നേരിട്ട് കാണുന്നത്.



അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയ്പൂര്‍ റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തെ കുറിച്ച് മാത്രം പറയണമെന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് പ്രധാന നിര്‍ദ്ദേശം. ശനിയാഴ്ചയാണ് രാജസ്ഥാനിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌കൂള്‍കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
റാലിക്കിടയില്‍ കരിങ്കൊടി പ്രകടനങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റാലിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കും തുടക്കം കുറിക്കും.
Next Story

RELATED STORIES

Share it