മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് അനുമതിയില്ല
BY kasim kzm12 Dec 2017 2:20 AM GMT
kasim kzm12 Dec 2017 2:20 AM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോയ്ക്ക് പോലിസ് അനുമതി നല്‍കിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഹ്മദാബാദില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച റോഡ് ഷോയ്ക്കാണ് പോലിസ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്‌നവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് അഹ്മദാബാദ് പോലിസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് അറിയിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരേ സ്ഥലത്ത് റോഡ് ഷോ നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായി സിങ് വ്യക്തമാക്കി. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ഗുജറാത്തില്‍ ഡിസംബര്‍ 14നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഇതിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ഇന്ന്.
Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT