Flash News

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ഗേറ്റ് വേയുമായി ബിഎസ്എന്‍എല്‍

കൊച്ചി: ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിനു വേണ്ടി മാത്രമായി പുതിയ നോകിയ ജിജിഎസ്എ ന്‍ (ഗേറ്റ്‌വേ ജിപിആര്‍എസ് സെ ര്‍വിങ് നോഡ്) കൊച്ചി പനമ്പിള്ളി നഗര്‍ എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട ഡാറ്റ സ്പീഡും സേവനവും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഈ സാങ്കേതിക സംവിധാനത്തിന്റെ  ഉദ്ഘാടനം കൊച്ചിയില്‍ നടന്ന ചടങ്ങി ല്‍ ബിഎസ്എന്‍ മൊബൈല്‍ സേവന വിഭാഗം ഡയറക്ടര്‍ ആര്‍ കെ മിത്തല്‍ നിര്‍വഹിച്ചു.
ചെന്നൈയിലുള്ള ജിജിഎസ്എന്‍ സംവിധാനമായിരുന്നു ഇതുവരെ ദക്ഷിണേന്ത്യ മൊത്തമുള്ള മൊബൈല്‍ ഡാറ്റ കൈകാര്യം ചെയ്തിരുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള വീഡിയോ സ്ട്രീമിങ്, ഹൈ സ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ് തുടങ്ങിയ സേവനങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പുതിയ ജിജിഎസ്എന്‍ സംവിധാനം 4ജി സാങ്കേതികവിദ്യയുടെ വോള്‍ട്ട് ഉള്‍പ്പെടെയുള്ള ആധുനിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണെന്നു കേരള ചീഫ് ജനറല്‍ മാനേജര്‍ പി ടി മാത്യു പറഞ്ഞു. കേരളത്തിലെ നിലവിലുള്ളതും വര്‍ധിച്ചു കൊണ്ടിരിക്കുന്നതുമായ മൊബൈ ല്‍ ഡാറ്റ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ഈ സംവിധാനം നിലവില്‍വന്നതു വഴി കേരളത്തിനു സ്വന്തമായി ഇത്തരത്തിലുള്ള സംവിധാനം വേണമെന്നുള്ള  ദീര്‍ഘനാളായുള്ള ആവശ്യമാണു നിറവേറിയത്.
കേരളത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 മൊബൈ ല്‍ ബിടിഎസുകള്‍ ഉള്‍പ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബിഎസ്എന്‍എല്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു മാസത്തിനകം ഇതു പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ മൊബൈല്‍ കവറേജും ഡാറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it