Alappuzha local

മൈക്രോഫിനാന്‍സ് തട്ടിപ്പ്: ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നാളെ

ചെങ്ങന്നൂര്‍:  എസ്എന്‍ഡിപി യൂനിയനില്‍ നടന്ന 6.5കോടിയുടെ മൈക്രോഫിനാന്‍സ്, ജെഎല്‍ജി തട്ടിപ്പ് സംബന്ധിച്ച്  കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് യൂനിയന്റെ ആഭിമുഖ്യത്തില്‍ തട്ടിപ്പിനിരയായവരുടെ നേതൃത്വത്തില്‍ നാളെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് റെയില്‍വേസ്‌റ്റേഷനു സമീപം മുന്‍സിപാലിറ്റി ഓഫിസ് പടിക്കല്‍ നിന്നും ആരംഭിക്കും.
മൈക്രോഫിനാന്‍സ് തട്ടിപ്പിനും ജെഎല്‍ജി വായ്പാ തട്ടിപ്പിനും നേതൃത്വം കൊടുത്ത മുന്‍ യൂനിയന്റെ പ്രസിഡന്റ് അഡ്വ. സന്തോഷ് കുമാറും വൈസ് പ്രസിഡന്റുമാരായിരുന്ന പി ഡി ശ്രീനിവാസന്‍, എം എന്‍ ഭാസുരാംഗന്‍, യൂനിയന്‍ മുന്‍ സെക്രട്ടറി അനു സി സേനന്‍ മൈക്രോഫിനാന്‍സ് കോഡിനേറ്ററും യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജരുമായിരുന്ന പി എ രാധാമണി, യൂനിയന്റെ മുന്‍ ജീവനക്കാര്‍ക്കും എതിരെ 75 ല്‍ പരം സംഘങ്ങള്‍ പോലിസിന് പരാതി നല്‍കിയിട്ടും കുറ്റക്കാരെ അറസ്റ്റുചെയ്യാതെ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയുമായി ചെങ്ങന്നൂര്‍ പോലിസ് മുന്നോട്ടു പോകുന്നു.   ആയിരത്തി അഞ്ഞൂറില്‍ പരം സംഘാംഗങ്ങള്‍ ജപ്തി നടപടികളുടെ ഭീഷണിയിലാണ്.
മൈക്രോഫിനാന്‍സ്, ജെഎല്‍ജി വായ്പാ തട്ടിപ്പിന് വിധേയരായിട്ടുള്ളവരുടെ മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂനിയന്റെ കീഴിലുള്ള ഓരോ ശാഖകളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫിസിനു മുന്നില്‍ ആരംഭിക്കുവാനും യൂനിയന്‍ നഅഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it