Flash News

മൈക്രോഫിനാന്‍സ് തട്ടിപ്പ്:വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

മൈക്രോഫിനാന്‍സ് തട്ടിപ്പ്:വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി
X
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.



കേസിലെ എഫ് ഐ അര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളവര്‍ കേസ് അന്വേഷിക്കുമെന്നും തട്ടിപ്പ് എസ്എന്‍ഡിപി ശാഖകളില്‍ മാത്രമല്ല കേരളം മുഴുവന്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേസില്‍ നിന്ന് പിന്നാക്ക കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബിനെ ഒഴിവാക്കി.
Next Story

RELATED STORIES

Share it