Kollam Local

മേവറത്ത് ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്



ഇരവിപുരം:ദേശീയപാതയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സ് ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറി 25 പേര്‍ക്ക് പരിക്കേറ്റു. ഇടിയില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്സിനുള്ളില്‍ കുടുങ്ങിപ്പോയ െ്രെഡവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കുറുകള്‍ നടത്തിയ ശ്രമഫലമായാണ് പുറത്തെടുക്കാനായത്. ചെമ്പഴന്തി സ്വദേശി ശിവന്‍കുട്ടി (62), സുമ(42) കല്ലമ്പലം, പത്മ(52) പാപ്പനംകോട്, ചന്ദ്രന്‍ (70) പാപ്പനംകോട്, സുനി ബി (70) തിരൂര്‍, ഉസ്മാന്‍ (30) മണ്ണാര്‍കാട്, രവീന്ദ്രന്‍ (57) നെയ്യാറ്റിന്‍കര, വിനോദ് കുമാര്‍ (47) ചെങ്കാട്, ബാബുരാജ് (49) നെയ്യാറ്റിന്‍കര, സാബ് ജാന്‍ (38) വാളത്തുംഗല്‍, സത്യജിത്ത് (38) എറണാകുളം, ശാലിനി (36) പാപ്പനംകോട്, വിനീത് (30) എറണാകുളം, വിമലാമ്മ (60) ചെമ്പഴന്തി, അനൂപ് (30) കാര്യവട്ടം, നിത്യ (25) കാര്യവട്ടം, വിപിന്‍ (29) തിരുവനന്തപുരം, രത്തിന(58) പൗഡിക്കോണം,  മനോജ് കുമാര്‍ (44) തിരുവല്ലം, പ്രദീപ് (44) ചെന്നിത്തല, രാജേഷ് (34)  പൗഡിക്കോണം,  അന്‍ജന(32) പട്ടം, ഗിരിജ(61) പട്ടം, രാമചന്ദ്രന്‍ നായര്‍ (64) പട്ടം, രാജേന്ദ്രന്‍ (52) പട്ടം, കെഎസ്ആര്‍ടിസി െ്രെഡവര്‍ ഷിബു, കണ്ടക്ടര്‍ വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ  പലരും കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടി. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്റ്റില്‍ 30 യാത്രക്കാരും ടൂറിസ്റ്റ് ബസ്റ്റില്‍ 15 പേരുമാണ് ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ ദേശീയ പാതയില്‍ മേവറം തട്ടാമല പള്ളിക്കടുത്തായിരുന്നു അപകടം. നെയ്യാറ്റിന്‍കരയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സ് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന  ടൂറിസ്റ്റ് ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ ഇടതുവശത്തെ താഴ്ചയിലേക്ക് ഇറങ്ങിയാണ് ടൂറിസ്റ്റ് ബസ്സ് നിന്നത്. ഇരു ബസ്സുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സില്‍ കുരുങ്ങിപ്പോയ ടൂറിസ്റ്റ് ബസ്സിന്റെ െ്രെഡവര്‍ രാജേന്ദ്രനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ടൂറിസ്റ്റ് ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് ഓടി കൂടിയ നാട്ടുകാരും തട്ടാമല പള്ളിയില്‍ നമസ്‌കാരത്തിനെത്തിയവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതവും മുടങ്ങി. അപകടത്തില്‍ പരിക്കേറ്റവരെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്സ് പോലിസിന്റെ റിക്കവറി വാഹനമെത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.  കണ്‍ട്രോള്‍ റൂം, ട്രാഫിക്, ഇരവിപുരം, കൊട്ടിയം എന്നിവിടങ്ങളില്‍ നിന്നും പോലിസും കൊല്ലത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it