മേഴ്‌സി ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

വടകര: സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ആദ്യകാല സാരഥികളില്‍ പ്രമുഖനും സിപിഎം നേതാവുമായ മേഴ്‌സി ബാലന്‍ മാസ്റ്റര്‍ (67) നിര്യാതനായി. മേഴ്‌സി എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
40 കൊല്ലം മുമ്പ് വടകര കേന്ദ്രമായി സമാന്തര വിദ്യാഭ്യാസത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച ബാലന്‍ മേഴ്‌സി ആര്‍ട്‌സ് കോളജ് തുടങ്ങിയാണ് ഈ രംഗത്ത് ചുവടുവച്ചത്. സര്‍ക്കാര്‍ കോളജുകളില്‍ ചേരാന്‍ കഴിയാതെ പോയ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആശ്രയമായത് മേഴ്‌സി കോളജായിരുന്നു. വടകരയ്ക്കു പുറമെ നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലൊക്കെ മേഴ്‌സി കോളജ് തുടങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും കോളജ് ആരംഭിച്ചു. പാരലല്‍ കോളജസ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, മാര്‍ക്‌സിയന്‍ പഠനകേന്ദ്രം ഡയറക്ടര്‍, സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മയ്യന്നൂരിലെ ദീപ്തിയില്‍ പരേതനായ കൊല്ലന്റവിട കണ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: രമ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മേഴ്‌സി എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്). സഹോദരങ്ങള്‍: ജാനു, ചന്ദ്രന്‍, രാഘവന്‍, ലീല. സംസ്‌കാരം ഇന്നു രാവിലെ 9 മണിക്ക് മയ്യന്നൂരിലെ വീട്ടുവളപ്പില്‍.
Next Story

RELATED STORIES

Share it