മേല്‍പ്പാല ദുരന്തം: ഏഴ് എന്‍ജിനീയര്‍മാര്‍ അറസ്റ്റില്‍

ലഖ്‌നോ: മെയ്മാസത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് 15 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എന്‍ജിനീയര്‍മാരും കരാറുകാരനുമടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ദര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ സാങ്കേതിക തെളിവുകള്‍ ശേഖരിച്ചശേഷമാണ് എട്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് അറിയിച്ചു. പാലം നിര്‍മാണത്തില്‍ നിരവധി ന്യൂനതകള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ റോഡിലെ അണമുറിയാത്ത വാഹനപ്രവാഹം പാലം ഇളകുന്നതിനു പ്രധാന കാരണമായെന്നും അത് പാലത്തിന്റെ തകര്‍ച്ചയിലെത്തിച്ചെന്നുമാണ് സര്‍ക്കാര്‍ നിയമിച്ച സാങ്കേതിക സമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നത്.
Next Story

RELATED STORIES

Share it