മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് ഉദ്യോഗസ്ഥര്‍ വഴങ്ങരുതെന്ന് ഹൈക്കോടതി

കൊച്ചി: മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എക്‌സൈസ്-പോലിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി. ആരുടെയെങ്കിലും പേരില്‍ കേസെടുത്ത് വേണമെങ്കില്‍ കോടതി വെറുതെ വിട്ടോട്ടെ എന്നു കരുതരുതെന്നും എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് റദ്ദാക്കി സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
കായംകുളം സ്വദേശിനി രാധാമണി(62)യെ പ്രതിയാക്കി കായംകുളം എക്‌സൈസ് റെയിഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുമ്പോഴാണ് കോടതി നിരീക്ഷണം.
കേസില്‍ സാക്ഷിയാക്കാമായിരുന്ന രാധാമണിയെ എക്‌സൈസ് പ്രതിയാക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ മിക്ക ഉദ്യോഗസ്ഥര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം എന്തിനാണെന്നറിയില്ല. ചെയ്യുന്ന ജോലി കൃത്യമായും ഉത്തരവാദിത്തത്തോടെയും ചെയ്യണം. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒന്നും ചെയ്യരുത്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടെങ്കില്‍ പോലും ശരിയായ കുറ്റപത്രം മാത്രമേ കോടതിയില്‍ സമര്‍പ്പിക്കാവൂ. നിരപരാധിയാണെന്നും അറിഞ്ഞിട്ടും ആളുകളെ കേസില്‍ പ്രതിയാക്കുന്നത് കടുത്ത അക്രമമാണ്. കേസെടുത്ത കായംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് പ്രമോദ് തെറ്റു പറ്റിയെന്ന് സമ്മതിച്ചു.

Next Story

RELATED STORIES

Share it