മേഘാലയ: ഇറക്കുമതി മല്‍സ്യം വില്‍ക്കുന്നത് നിരോധിച്ചു

ഷില്ലോങ്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മല്‍സ്യത്തിന്റെ വില്‍പന മേഘാലയ സര്‍ക്കാര്‍ നിരോധിച്ചു. 14 ദിവസത്തേക്കാണ് നിരോധനം. ചില സാംപിളുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അസമിലെ പൊതുജനാരോഗ്യ ലബോറട്ടറിയിലാണ് മല്‍സ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. വെസ്റ്റ് ജയിന്‍ഷ്യാ ഹില്‍ ഡിസ്ട്രിക്റ്റ്, നോങ്‌പോ എന്നിവിടങ്ങളില്‍ നിന്ന് അയച്ച രണ്ടു സാംപിളുകളിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. 21,000 മെട്രിക് ടണ്‍ മല്‍സ്യമാണ് മേഘാലയ ഇറക്കുമതി ചെയ്യുന്നത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം മല്‍സ്യവും എത്തുന്നത്.
Next Story

RELATED STORIES

Share it