Flash News

മെസ്സിയുടെ സസ്‌പെന്‍ഷന്‍ വെട്ടിക്കുറച്ചു



ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സസ്‌പെന്‍ഷന്‍ ഫിഫ വെട്ടിക്കുറച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഫിഫ മെസ്സിയുടെ അച്ചടക്ക നടപടിയില്‍ ഇളവ് അനുവദിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാവും. മെസ്സി കുറ്റക്കാരനല്ലെന്ന് കാണിക്കാന്‍ മല്‍സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും അസോസിയേഷന്‍ ഫിഫയില്‍ ഹാജരാക്കിയിരുന്നു.ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറി എമേഴ്‌സണ്‍ കര്‍വാലോയോട് മോശമായി പെരുമാറിയതിനാണ് ഫിഫ മെസ്സിക്ക് നാല് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ 10,200 ഡോളര്‍ പിഴയും ചുമത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്. ഇനി നാല് മല്‍സരങ്ങളാണ് അര്‍ജന്റീനയ്ക്കുള്ളത്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയ അര്‍ജന്റീന പകരക്കാരനായി ഇതുവരെ ആരേയും നിയമിച്ചിട്ടില്ല. ആഗസ്ത് 31ന് ഉറുഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it