Alappuzha local

മെഴുകില്‍ മുക്കിയ ആപ്പിളുകള്‍ വ്യാപകം; അധികൃതര്‍ക്ക് മൗനം



അരുര്‍: മെഴുകില്‍ മുക്കിയ ആപ്പിളുകള്‍ വ്യാപകമായി വില്‍പ്പന നടത്തിയിട്ടും അധികൃതര്‍ മൗനത്തില്‍. യുഎസ്എയില്‍ നിന്നും ഇറക്കുമതി ചെയ്ത മുന്തിയ ഇനം ആപ്പിളുകള്‍ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിവരുന്ന ഇവയില്‍ ചെറിയ സ്റ്റിക്കറുകളു പതിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആരുടെയും മനം കവരുന്ന ഇവക്ക് നൂറ്റി അന്‍പത് രൂപമുതല്‍ മുകളിലോട്ടാണ് വില. വന്‍ വിലകൊടുത്ത് വാങ്ങി വീട്ടിലെത്തിക്കുന്ന ഇവ  ചുരണ്ടി നോക്കിയാല്‍ ആപ്പിളുകളില്‍ പുരട്ടിയട്ടുളള മെഴുക് വരും. ഇത്തരം ആപ്പിളുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും ഇവയില്‍ പുരട്ടിയിരിക്കുന്ന മെഴുക് കാന്‍സര്‍ പോലുളള മാരകമായ രോഗം പിടിപെടുമെന്നും കാണിച്ച്  ജനങ്ങളെ ബോധവത്കരിക്കുവാന്‍ ശ്രമിക്കുന്ന ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യ വകുപ്പും  ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭക്ഷ്യ വിഷ ബാധയുണ്ടാക്കുന്ന തരത്തിലുളള ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്‍പ്പന തടയുവാനും കര്‍ശന നടപടി സ്വീകരിക്കുവാനും ഭക്ഷ്യ വകുപ്പിന് അധികാരമുണ്ടെങ്കിലും ചില ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാകുന്നില്ലെന്ന് നാട്ടു കാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ കയറി സാമ്പിളുകള്‍ എടുക്കുവാന്‍ നിയമാനുസരണം അനുവാദം ലഭിക്കാത്തതിനാല്‍ പരിശോധന നടത്തുവാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Next Story

RELATED STORIES

Share it