മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭ്യമാക്കണം:ദിലീപ് കോടതിയിലേക്ക്‌

കൊച്ചി/അങ്കമാലി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പ് നല്‍കാതെ പോലിസ് ഒളിച്ചുകളിക്കുന്നുവെന്നാണു ദിലീപിന്റെ ആരോപണം. ഇതു പരാതിയായി കോടതിയില്‍ ബോധിപ്പിക്കും. അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം പ്രത്യേക അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. കേസില്‍ തനിക്കെതിരേയുള്ള നിര്‍ണായക തെളിവാണു പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍. അതുകൊണ്ടു തന്നെ ഇതു പരിശോധിക്കുവാന്‍ അനുവദിക്കണമെന്നാണു ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇതടക്കമുള്ള രേഖകള്‍ പരിശോധിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹതയുണ്ടെന്ന വിവരം ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ദിലീപിന്റെ സാനിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ഇതു പരിശോധിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഇതിനിടെ പള്‍സുനി അനുബന്ധ കുറ്റപത്രം കൈപ്പറ്റി. സുനിയുടെ റിമാന്‍ഡ് അങ്കമാലി കോടതി 15 വരെ നീട്ടി. റാന്നി ഇരട്ടക്കൊല: സിബിഐ അന്വേഷണത്തിന് ഉത്തരവ്റാന്നി ഇട്ടിയപ്പാറ ചുഴുകുന്നില്‍ ജോര്‍ജ് ജോണും ഭാര്യ കുഞ്ഞൂഞ്ഞമ്മയും കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പോലിസ് മരണത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. 2014 ഡിസംബര്‍ 16നാണു ജോര്‍ജ് ജോണ്‍ എന്ന 75കാരനെയും ഭാര്യ 72കാരി കുഞ്ഞൂഞ്ഞമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോര്‍ജ് ജോണ്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണു പോലിസ് ആദ്യം പറഞ്ഞത്. അന്വേഷണത്തില്‍  വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ മകളും സഹോദരനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പേട്ടതുള്ളല്‍: നടപടി സ്വീകരിക്കണംഎരുമേലി പേട്ടതുള്ളലിന് നേതൃത്വം നല്‍കുന്ന വ്യക്തി ആലങ്ങാട് ദേശക്കാരനല്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. 13നു നടക്കാനിരിക്കുന്ന പേട്ടതുള്ളല്‍ നല്ല രീതിയില്‍ നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അധികൃതരും പോലിസും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. എരുമേലി പേട്ടതുള്ളലിനും ശബരിമല ദര്‍ശനത്തിനും വിശേഷാധികാരമുള്ള ഭക്തരാണു തങ്ങളെന്നാണു ഹരജിക്കാര്‍ വാദിച്ചിരുന്നത്. മകരവിളക്കിനു ശേഷം പന്തളം രാജാവിന്റെ പ്രതിനിധിയെ കമ്പിള്ളി തറവാട്ടിലെ വെളിച്ചപ്പാട് സന്നിധാനത്തു സ്വീകരിക്കുന്ന ചടങ്ങുകളടക്കം ആലങ്ങാട് ദേശത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്കുള്ള വിശേഷാധികാരമാണെന്നു ഹരജി പറയുന്നു.
Next Story

RELATED STORIES

Share it