kozhikode local

മെഡി. കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി



കോഴിക്കോട്: മെഡിക്കല്‍ കോളേജിന്റെ വജ്രജൂബലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമായി. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച ആതുര ശുശ്രൂശസ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജെന്ന് മന്ത്രി പറഞ്ഞു. തന്റെ ജീവന്‍ നിലനിര്‍ത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജാണെന്ന് പറഞ്ഞു. കഴിഞ്ഞമാര്‍ച്ചില്‍ നെഞ്ചുവേദന വന്ന സമയം ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ചെയ്ത സേവനം മന്ത്രി അനുസ്മരിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരുകോടി എണ്‍പത് ലക്ഷ0 രൂപയുടെ വികസന പദ്ധതികള്‍ക്ക്  ഉത്തരവായിട്ടുണ്ട്. കൂടാതെ ജില്ലയിലെ 13 എംഎല്‍എ മാരടേയും വികസന ഫണ്ടില്‍ നിന്ന് 13 വെന്റിലേറ്റര്‍ വാങ്ങാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.തന്റെ ഇനിയുള്ള ജീവിതം മെഡിക്കല്‍ കോളേജിന് വേണ്ടിയാണെന്ന് വികാരാധീനനായി മന്ത്രി പറഞ്ഞു. വിരമിക്കുന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി പി ശശിധരന് മന്ത്രി ഉപഹാര0 നല്‍കി. പ്രദീപ്കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പുരുഷന്‍ കടലുണ്ടി എംഎല്‍എ,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക്, കൗണ്‍സിലര്‍മാരായ ഷെറീനവിജയന്‍,എം പത്മാവതി, എം നാരായണന്‍മാസ്റ്റര്‍ പ്രിന്‍സിപ്പല്‍ ഡോ.വി പി ശശിധരന്‍,സുപ്രണ്ട് ഡോ.സജിത്കുമാര്‍, സ്വാഗത സംഘം കണ്‍വീനര്‍ എം മുരളീധരന്‍ സംസാരിച്ചു.1957 മെയ് 29 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. ഇഎംഎസ് മന്ത്രി സഭയിലെ ആരോഗ്യവകുപ്പമന്ത്രിയായിരുന്ന എ ആര്‍ മേനോനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 1966 ലാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറിയത്. ആയിരം കിടക്കകളുമായാണ് തുടങ്ങിയത്. പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആശുപത്രി,ചെസ്റ്റ് ഹോസ്പിറ്റല്‍,സൂപ്പര്‍സ്‌പെഷ്യാലിറ്റി,സ്‌പോര്‍ട്‌സ് മെഡിസിന്‍ കെട്ടിടങ്ങള്‍ ,ഡെന്റല്‍വിഭാഗം എന്നിവ നിലവില്‍ വന്നു.ഇപ്പോള്‍ 3000 ല്‍ലധികം കിടക്കകളാണുള്ളത്.നിലവില്‍ ഒരേസമയം നാലായിരത്തിലധികം രോഗികള്‍  ചികിത്സക്ക്  വിധേയമാകുന്നുണ്ട്.സ്ഥലസൗകര്യമില്ലാതെ വരാന്തയിലുള്‍പ്പെടെ രോഗികള്‍ കിടത്തി ചികിത്സ തേടുന്നുണ്ട്.വര്‍ഷംതോറും 24ലക്ഷം രോഗികള്‍ ചികിത്സതേടുന്നുണ്ടെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it