kozhikode local

മെഡിക്കല്‍ കോളജ്‌സന്ദര്‍ശന സമയം ഇനി നാലു മുതല്‍ ആറുവരെ

കോഴിക്കോട്: ഇന്നുമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശന സമയം ഒരുമണിക്കൂര്‍ കുറച്ച് വൈകിട്ട്്്്് നാലുമുതല്‍ ആറു വരെയാക്കി. രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സാംക്രമിക രോഗങ്ങള്‍ കൂടുന്നതിനാലുമാണ് സന്ദര്‍ശന സമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിപ വൈറസ് ഭീതി പൂര്‍ണമായും ഒഴിഞ്ഞെങ്കിലും ഐസോലേഷന്‍ വാര്‍ഡാക്കിയ പേവാര്‍ഡില്‍ തല്‍ക്കാലം മറ്റു രോഗികളെ പ്രവേശിപ്പിക്കില്ല. പേ വാര്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന പനി ക്ലിനിക്ക് തുടരും. പനി രോഗങ്ങള്‍ക്ക് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ഇവിടെ ഒ പി പ്രവര്‍ത്തിക്കും.
ഇവിടത്തെ ചികിത്സയില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള രോഗികളെ പുതിയതായി നിര്‍മ്മിച്ച നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കും.  ഇവിടെ ഇപ്പോള്‍ എട്ടോളം രോഗികള്‍ പനി ബാധിച്ച് നിരീക്ഷണത്തിലുണ്ട്. നിലവിലെ ഒ പി കൗണ്ടറിന് ഉള്ളില്‍ തന്നെ ആരംഭിച്ച ക്ലിനിക്കില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പനി കൂടാതെ ഓര്‍ത്തോ, സര്‍ജറി തുടങ്ങി മറ്റു രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.
അതേ സമയം അത്യാഹിത വിഭാഗത്തിന് സമീപം പഴയ ഇന്‍സിനറേറ്റര്‍ സ്ഥിതി ചെയ്യുന്ന മാലിന്യം കൂട്ടിയിടുന്ന വഴിയിലൂടെയാണ് പുതിയ നിരീക്ഷണ വാര്‍ഡിലേക്കുള്ള പ്രവേശനമെന്നത് രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്്.
Next Story

RELATED STORIES

Share it