ernakulam local

മെഡിക്കല്‍ കോളജിലെ സന്ദര്‍ശക പാസ്സ് നിരക്ക് വര്‍ധിപ്പിക്കും

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ രോഗികളെ കാണാനെത്തുന്ന സന്ദര്‍ശകരുടെ ഫീസ്‌നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ കൂടിയ ആശുപത്രി വികസന സൊസൈറ്റി യോഗം തീരുമാനിച്ചു.
നിലവില്‍ ഈടാക്കിയ 2 രൂപ 10 രൂപയായി ഉയര്‍ത്താനാണ് യോഗ തീരുമാനം. മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്ന കാത്ത് ലാബ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 4 കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കും.
റേഡിയോളജി വിഭാഗത്താല്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് പ്രവര്‍ത്തനത്തിനും അടിയന്തര ഘട്ടങ്ങളില്‍ സിടി സ്‌കാന്‍ റിപോര്‍ട്ട് ചെയ്യാനും യുഎസ് സ്‌കാനിങ്ങിന്റെ തിരക്ക് കുറക്കുന്നതിന് കോണ്‍ട്രാക്ട് അടിസ്ഥാനത്താല്‍ ഡോക്ടറെ നിയമിക്കും. മെഡിക്കല്‍ കോളജിലെ അറ്റന്റര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് 10 പേരെയും 5 ക്ലീനിങ് തൊഴിലാളികളെയും 4 ജൂനിയര്‍ ലാബ് അസിസ്റ്റന്റുമാരെയും നിയമിക്കും.
മുടങ്ങിയ മെഡിക്കല്‍ കോളജ് കോമ്പൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി.
മെഡിക്കല്‍ കോളജിലെ കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് അനുവദനീയമായ വര്‍ഷത്തില്‍ 15 ഏണ്‍ലീവ് എച്ച്ഡിഎസ് കോണ്‍ട്രാക്ട് ജീവനക്കാര്‍ക്കും കൂടി അനുവദിക്കും.
കുടുംബശ്രീ നടത്തുന്ന കാന്റീന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന എച്ച്ഡിഎസ് യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല അധ്യക്ഷത വഹിച്ചു.
വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ശ്രീകല, മെഡിക്കല്‍ സൂപ്രണ്ട് പീറ്റര്‍ വാഴയില്‍, ആര്‍എംഒ ഡോ. ഗണേഷ്‌കുമാര്‍, മുസ്്‌ലിം ലീഗ് പ്രതിനിധി എന്‍ എ മുഹമ്മദാലി, കോണ്‍ഗ്രസ് പ്രതിനിധി കെ കെ ഇബ്രാഹിംകുട്ടി, സിപിഎം പ്രതിനിധി സക്കീര്‍ ഹുസയ്ന്‍, സിപിഐ പ്രതിനിധി എം എ നൗഷാദ് യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it