World

മെക്‌സിക്കോ: വെടിമരുന്നു നിര്‍മാണശാലയില്‍ സ്‌ഫോടനം; 24 മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വെടിമരുന്നു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 49ഓളം പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലാണ് അപകടം. മരിച്ചവരില്‍ സംഭവസ്ഥലത്ത് ആദ്യമെത്തിയ രക്ഷാപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. വെടിനിര്‍മാണ ശാലയുടെ കെട്ടിടഭാഗങ്ങള്‍ കിലോമീറ്റര്‍ വരെ തെറിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്തു സ്ഥിതിചെയ്തിരുന്ന നാലു കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച ആളുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണു സ്‌ഫോടനം നടന്നത്. ഇതേത്തുടര്‍ന്ന് അടുത്ത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാവിലെ 10ഓടെ തുടര്‍ച്ചയായി സ്‌ഫോടനം നടന്നതായാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയത് ഈ സ്‌ഫോടന പരമ്പരയാണ്. പരിക്കേറ്റവരില്‍ അഗ്നിശമന സേനാ അംഗങ്ങളും പോലിസും മറ്റു രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. 17 പേര്‍ സംഭവസ്ഥലത്തു വച്ചും ഏഴു പേര്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. സംഭവസ്ഥലത്ത് 300ഓളം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്
Next Story

RELATED STORIES

Share it