Flash News

മെക്ക നിയമസഭാ മാര്‍ച്ച് 17ന്



തിരുവനന്തപുരം: മെക്ക സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 17ന് നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പിന്നാക്ക വിഭാഗങ്ങളുടെ അവകാശമായ ബാക്ക്‌ലോഗ് 18525 ഉടന്‍ നികത്തുക. സംവരണ നഷ്ടം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കുക. ന്യൂനപക്ഷങ്ങളുടെ പതിനഞ്ചിന പരിപാടികള്‍ നടപ്പാക്കാന്‍ സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്ലും ജില്ലകളില്‍ ന്യൂനപക്ഷവകുപ്പ് ഓഫിസുകളും ഉടന്‍ ആരംഭിക്കുക. അറബി സര്‍വകലാശാല ആരംഭിക്കുക. ഭരണഘടന അനുശാസിക്കുംവിധം സംവരണം 50:50 എന്ന നിലയില്‍ മുഴുവന്‍ നിയമനങ്ങളും നടത്തുക. ഇരുപതിന്റെ റൊട്ടേഷന്‍ നിര്‍ത്തലാക്കുക. വിചാരണത്തടവുകാരെ സുപ്രിംകോടതി ഉത്തരവു പ്രകാരം ഉടന്‍ വിചാരണ നടത്തുകയും ജാമ്യം നല്‍കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എം അബ്ദുല്‍കരീം, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ടി എസ് അസീസ് റിപോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തല്‍ എ എസ് എ റസാഖ്, പി എം എ ജബ്ബാര്‍, സി എച്ച് ഹംസ മാസ്റ്റര്‍, എച്ച് ബഷീര്‍കോയ മുസ്്‌ല്യാര്‍, എന്‍ സി ഫാറൂഖ്, പ്രഫ. ഇ അബ്ദുല്‍റഷീദ്, എംഎ ലത്തീഫ്, യു എ റഷീദ്, സിബി കുഞ്ഞുമുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it