Flash News

മൃതദേഹത്തെ ചൊല്ലി ഓവര്‍സീസ് ബിജെപിയില്‍ തര്‍ക്കം. യോഗം അലങ്കോലപ്പെട്ടു.

മൃതദേഹത്തെ ചൊല്ലി ഓവര്‍സീസ് ബിജെപിയില്‍ തര്‍ക്കം.  യോഗം അലങ്കോലപ്പെട്ടു.
X
ദുബയ്: നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം എയര്‍ ഇന്ത്യ തൂക്കി നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍ഗോ പ്രതിനിധി കരീമും, സാമൂഹിക പ്രവര്‍ത്തകനായ അഷ്്്‌റഫ്് താമരശ്ശേരിയും വിളിച്ച യോഗത്തില്‍ ഓവര്‍സീസ് ബി.ജെ.പി പ്രതിനിധികള്‍ തമ്മില്‍ തന്നെ ശണ്ഠ കൂടിയതിനെ തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് പേരിന് ചെറിയ ഇളവ് പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ബി.ജെ.പി പ്രതിനിധികള്‍ തമ്മിലുള്ള പോരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ദുബയിലുള്ള പ്രതിനിധി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ തുടങ്ങിയതാണ് ബി.ജെ.പി.യുടെ അബുദബി പ്രതിനിധിയെ ചൊടിപ്പിച്ചത്. ബി.ജെ.പി.യുടെ യു.എ.ഇ.യിലെ ഔദ്യോഗിക പ്രതിനിധിയായി ഞാനുള്ളപ്പോള്‍ ദുബയിലെ പ്രതിനിധിയെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ആരാണ് അധികാരപ്പെടുത്തിയതാണന്ന് ചോദിച്ചാണ് അബുദബിയില്‍ നിന്നെത്തിയ പ്രവാസി നേതാവ് യോഗം തടസ്സപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക്്് കയറ്റി അയക്കുമ്പോള്‍ തൂക്കം നോക്കാതെയായിരിക്കും നിരക്ക്് നിശ്ചയിക്കുകയെന്ന്്് എയര്‍ ഇന്ത്യയുടെ യു.എ.ഇ. ജി.എസ്്്.എ. ആയ അറേബ്യന്‍ ട്രാവല്‍സിന്റെ കാര്‍ഗോ വിഭാഗം മാനേജര്‍ കരീം പറഞ്ഞു. അതേ സമയം ഇക്കാര്യത്തെ കുറിച്ച്്് തങ്ങള്‍ക്ക്്് യാതൊരു വിവരവും ഇല്ല എന്ന്്് യു.എ.ഇ.യിലെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മൃതദേഹം അടക്കമുള്ള എല്ലാ കാര്‍ഗോ വസ്തുക്കളും അന്തര്‍ദ്ദേശീയ വിമാന സുരക്ഷാ നിര്‍ദ്ദേശ പ്രകാരമാണ് തൂക്കം നോക്കുന്നത്്. മൃതദേഹങ്ങളുടെ കാര്യത്തില്‍ മറ്റു വിമാനങ്ങളെ പോലെ തന്നെയാണ് എയര്‍ ഇന്ത്യയും ചെയ്യുന്നത്്. മഴയും കാറ്റും ഉ്ള്ള സമയത്ത്് വിമാനത്തില്‍ കൂടുതല്‍ ഭാരം കൊണ്ട്്് പോകാന്‍ കഴിയില്ലെന്നും അത്്് കൊണ്ടാണ് പലപ്പോഴും യാത്രക്കാരുടെ ലഗേജ് ഒാഫ്്് ലോഡ്്് ചെയ്യേണ്ടി വരുന്നതെന്നും എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കി.



Next Story

RELATED STORIES

Share it