മൃതദേഹങ്ങളും ബ്ലാക്ക് ബോക്സും കണ്ടെടുത്തു
BY kasim kzm13 March 2018 3:16 AM GMT
kasim kzm13 March 2018 3:16 AM GMT
തെഹ്റാന്: ഇറാനിലെ ശഹ്റെ കോര്ദില് തകര്‍ന്നുവീണ സ്വകാര്യ തുര്‍ക്കി വിമാനത്തിന്റെ ബ്ലാക്ക് ബോക്സും അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
അപകടത്തില്‍ തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയുടെ മകളും പ്രതിശ്രുത വധുവുമായ മിനാ ബസറാനും കൂട്ടുകാരും ഉള്‍പ്പെടെ പതിനൊന്നു പേര് കൊല്ലപ്പെട്ടിരുന്നു. സാഗ്റോസ് മലനിരകളില്‍ നിന്നാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയത്.
കനത്ത മഴകാരണം കാലാവസ്ഥ പ്രതികൂലമായതോടെ കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനം മുടങ്ങി. തുടര്‍ന്ന് സാര്‍ഗോസ് മലനിരകളില്‍ ഇന്നലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബ്ലാക് ബോക്സും 10 പേരുടെ മൃതദേഹവും കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് യുഎഇയില്‍ നിന്ന് ഇസ്താംബുളിലേക്ക് പോയ വിമാനം ഇറാനിലെ സാര്‍ഗോസ് മലനിരകള്‍ക്കു സമീപം തകര്‍ന്നുവീണത്. മൂടല്‍ മഞ്ഞും മഴയും കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ബ്ലാക് ബോക്സ് പരിശോധിച്ചാല്‍ മാത്രമേ വിശദമായ കാരണം അറിയാനാവൂ.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT