Second edit

മൃഗരോഗങ്ങള്‍

മൃഗചികില്‍സ വേറെ; മനുഷ്യരുടെ ചികില്‍സ വേറെ. ഇതാണ് പൊതുവിലുള്ള രീതി. വെറ്ററിനറി ഡോക്ടര്‍മാരാണ് മൃഗവൈദ്യത്തിന്റെ ആളുകള്‍. അലോപ്പതി ഡോക്ടര്‍മാര്‍ മനുഷ്യരുടെ കാര്യവും നോക്കും. പക്ഷേ, ചികില്‍സാരംഗത്തെ പഴയ രീതികള്‍ മാറിമറിയുകയാണ്. ഹാവഡ് മെഡിക്കല്‍ സ്‌കൂളിലെ വൈദ്യ വിദ്യാര്‍ഥികള്‍ മനുഷ്യരുടെ രോഗങ്ങള്‍ ചികില്‍സിക്കാനായാണ് തയ്യാറെടുക്കുന്നതെങ്കിലും ഇപ്പോള്‍ അവരുടെ കോഴ്‌സിന്റെ ഭാഗമായി മൃഗചികില്‍സയും പഠിക്കുന്നുണ്ട്. അതിനായി ന്യൂ ഇംഗ്ലണ്ട് മൃഗശാലയിലെ അന്തേവാസികളെ പരിചരിക്കാനായി അവര്‍ മാസങ്ങള്‍ ചെലവഴിക്കുന്നു.
ഈ മാറ്റത്തിനു പ്രധാന കാരണം മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ തന്നെ. ഇപ്പോള്‍ എബോളയും നിപായും പക്ഷിപ്പനിയും ഒക്കെയാണ് ഭീഷണിയായി വന്നിരിക്കുന്നത്. ഇതില്‍ പലതും മൃഗങ്ങളിലും പക്ഷികളിലും മാത്രം കാണപ്പെട്ടിരുന്ന അസുഖങ്ങളാണ്. പക്ഷേ, മനുഷ്യര്‍ മൃഗങ്ങളുടെ ലോകത്തേക്ക് കടന്നുകയറാന്‍ തുടങ്ങി. മൃഗരോഗങ്ങള്‍ മനുഷ്യരിലേക്ക് കടന്നാക്രമണം നടത്താനും തുടങ്ങി.
അതോടെയാണ് മനുഷ്യരുടെ ചികില്‍സയുടെ ഭാഗമായി മൃഗചികില്‍സാ പഠനവും നടത്തുന്നത് പ്രയോജനം ചെയ്യും എന്ന് ഹാവഡ് മെഡിക്കല്‍ സ്‌കൂള്‍ നിശ്ചയിച്ചത്. ചികില്‍സാ പദ്ധതിയില്‍ പങ്കെടുത്ത വിദഗ്ധര്‍ പറയുന്നത് അത് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുവെന്നാണ്. മനുഷ്യരും മൃഗങ്ങളും ഒരേ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതേ കാരണത്താല്‍ രണ്ടു കൂട്ടരെയും ബാധിക്കുന്ന പ്രശ്‌നങ്ങളും പലപ്പോഴും ഒരേ തരത്തിലുള്ളതു തന്നെയാണുതാനും.
Next Story

RELATED STORIES

Share it