ernakulam local

മൂല്യമുള്ള സമൂഹത്തിനായി കര്‍മനിരതരാവുക: തൊടിയൂര്‍

പുക്കാട്ടുപടി: ധാര്‍മിക മൂല്യമുള്ള സമൂഹസൃഷ്ടിപ്പിനായി മതാധ്യാപകരും മഹല്ല് മദ്്‌റസ മാനേജ്‌മെന്റും കര്‍മനിരതരാവണമെന്നു കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
“മദ്്‌റസാ വിദ്യാഭ്യാസം ധാര്‍മികാടിത്തറ ഭദ്രമാക്കാന്‍ “ എന്ന പ്രമേയത്തില്‍ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ എറണാകുളം ജില്ലാ കമ്മിറ്റി പുക്കാട്ടുപടി മുകളാര്‍ റസ്‌റ്റോറന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മഹല്ല് മദ്‌റസ മനേജ്‌മെന്റ് ഏകദിന നേതൃപഠന ക്യാംപ് ഉദ്്ഘാടനം ചെയ്തു.
എം എം ബാവ മൗലവി അങ്കമാലി അധ്യക്ഷത വഹിച്ച യോഗത്തില്‍ “'മജ്‌ലിസു റഹ്മ' എന്ന ആത്മീയ സദസിന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ശൈഖുന വടുതല വി എം  മൂസാ മൗലവി നേതൃത്വം നല്‍കി. വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ക്യാംപ് സന്ദേശം നല്‍കി. ഓണംമ്പിളളി അബ്ദുസ്സലാം മൗലവി മദ്‌റസ ശാക്തീകരണത്തില്‍ മാനേജ്‌മെന്റിന്റെ പങ്ക് എന്ന വിശയത്തില്‍ ക്ലാസെടുത്തു.
എം പി അബ്ദുല്‍ ഖാദിര്‍ മൗലവി, സി എ മൂസാ മൗലവി, വി എച്ച് മുഹമ്മദ് മൗലവി, മുഹമ്മദ് തൗഫീഖ് മൗലവി എം പി അബൂബക്കര്‍ മൗലവി കാട്ടാമ്പിള്ളി, മുഹമ്മദ് മൗലവി രണ്ടാര്‍ കരമീരാന്‍ മൗലവി എ ഷിഹാബുദ്ദീന്‍ മൗലവി, എം കെ ഇസ്മാഈല്‍ മൗലവി, ഹസയ്‌നാര്‍ മൗലവി, ഡോ. അബ്ബാസ് ഹാജി, നാസര്‍ അയിരൂര്‍ പാടം, റ്റി എ അബ്ദുറഷീദ് മൗലവി, ജില്ല സെക്രട്ടറി മുഹമ്മദ് ഹബീബ് മൗലവി കുമ്മനോട്, സി എ ഇബ്രാഹീം മൗലവി മുള്ളരിങ്ങാട് സംസാരിച്ചു. ക്യാംപില്‍ 200 ഓളം മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it