malappuram local

മൂര്‍ക്കനാട് കുടിവെള്ള പദ്ധതി : കോടികളുടെ അഴിമതി അന്വേഷിക്കണം -എസ് ഡിപിഐ



മങ്കട: മണ്ഡലത്തിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ 1998 ല്‍ ആരംഭിച്ച മൂര്‍ക്കനാട് പദ്ധതി പൂര്‍ത്തീകരണത്തിലുള്ള കാലതാമസത്തിലും കോടികളുടെ അഴിമതിയിലും ഇടതു വലതു മുന്നണികള്‍ തുല്യ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മങ്കട മണ്ഡലം എസ്ഡിപിഐ ആരോപിച്ചു. കരാര്‍ പ്രകാരം 2000ത്തില്‍ കമ്മീഷന്‍ ചെയ്യേണ്ട പദ്ധതി ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. 2016ല്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച 13,479 അപേക്ഷകരാണ് ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നത്. 17 വര്‍ഷം കൊണ്ട് 41 കോടി രൂപയാണ് വിവിധ സര്‍ക്കാറുകള്‍ ഇതിനായി ചിലവിട്ടത്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും ഒരിറ്റ് കുടിനീര് മൂര്‍ക്കാട് പദ്ധതിയിലൂടെ എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടത്തണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നാസര്‍ മങ്കട അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ ടി ശിഹാബ് പഴമള്ളൂര്‍, ജലീല്‍ കടുങ്ങൂത്ത്, ശിഹാബ് പനങ്ങാങ്ങര സംസാരിച്ചു.
Next Story

RELATED STORIES

Share it