മൂന്നു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ മൂന്നു പോലിസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത  പോലിസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബാക്കിയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
അതിനിടെ, പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിട്ടുകൊടുത്ത ശ്രീജിത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും വരാപ്പുഴയില്‍ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മൃതദേഹം വരാപ്പുഴയിലെത്തിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ഉപരോധം നടന്നു. കുറ്റക്കാരെ ശിക്ഷിക്കുക, ശ്രീജിത്തിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് ജില്ലാ കലക്ടറും ഉന്നത പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it